റിയാദ്: സൗദിയുടെ 2019 ലേക്കുള്ള ബജറ്റ് ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
സല്‍മാന്‍ രാജാവിെൻറയും മന്ത്രിസഭയുടെയും അംഗീകാരത്തോടെയാണ് പ്രഖ്യാപനം നടത്തുക. സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ബജറ്റിലെ ഊന്നലില്‍ നിന്ന് കാര്യമായ മാറ്റമില്ലാത്തതായിരിക്കും ബജറ്റ്. വികസനം, സാമ്പത്തിക വ്യാപനം എന്നിവ ലക്ഷ്യമാക്കുന്നതായിരിക്കും വരും വര്‍ഷത്തെ ബജറ്റ്. കൂട്ടത്തില്‍ പെട്രോളിതര വരുമാനത്തിന് കാര്യമായ ഊന്നല്‍ നല്‍കും. രാഷ്ട്രത്തിെൻറ വരുമാനത്തിൽ 30 ശതമാനം പെട്രോളിതര സ്രോതസ്സുകളിൽ നിന്നാക്കി ഉയര്‍ത്തുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
പെട്രോളിതര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ‘വിഷന്‍ 2030’ ഈ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ്. പെട്രോള്‍ വിപണിയില്‍ അനിശ്ചിതത്വം ബാധിക്കാത്ത തരത്തിലാണ് ബജറ്റ് തയാറാക്കുക. എന്നാല്‍ രാഷ്ട്രത്തിെൻറ മുഖ്യവരുമാന സ്രോതസ്സായ എണ്ണയുടെ വില ബജറ്റില്‍ കാര്യമായി സ്വാധീനിക്കും. ആളോഹരി വരുമാനം 21നും 22 ശതമാനത്തിനുമിടക്കായിരിക്കും. അതേസമയം 25 ശതമാനത്തിനടുത്ത് കടബാധ്യതയുണ്ടായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.