റിയാദ്: ഇന്ത്യയിൽ പരിശീലനം നടത്തുന്ന സൗദി സൈനിക സംഘം റിയാദിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി. പൂണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിലവിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ആദ്യ സൗദി സൈനികരുടെ സംഘമാണ് എംബസിയിലെത്തിയത്. സൈനിക രംഗത്തെ പരിശീലനത്തിന് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഇന്ത്യയിൽ സൗദി സൈനികർക്ക് പരിശീലനം നൽകുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അവസാന ആഴ്ചയിലാണ് സൗദി സേനയിൽ നിന്നുള്ള ആദ്യ സംഘം പരിശീലനത്തിനായി പുണെയിലെത്തിയത്. മൂന്ന് വർഷ ബിരുദ കോഴ്സാണിത്. സൗദി കരസേനയിൽ നിന്നുള്ള ഷായ ജബ്ബാർ അൽഗാംദി, ഇസാം അൽഉതൈബി, ഫഹദ് അൽഖഹ്ത്വാനി, നവാഫ് അൽഷഹ്റാനി, യാസർ അൽഫർഹാൻ എന്നീ അഞ്ചുപേരുടെ ഇൗ ആദ്യ സംഘമാണ് അവധിക്ക് സൗദിയിലെത്തിയപ്പോൾ എംബസി സന്ദർശിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിൽ പരിശീലനത്തിന് ഇവർ പുറപ്പെടുേമ്പാൾ അംബാസഡർ അഹമ്മദ് ജാവേദിെൻറ നേതൃത്വത്തിൽ സൗദിയിലെ ഇന്ത്യൻ മിഷൻ ഇവർക്ക് ഉൗഷ്മളമായ യാത്രയയപ്പ് നൽകിയിരുന്നു. സൽമാൻ രാജാവ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരിക്കെ 2014 ഫെബ്രുവരിയിൽ നടത്തിയ ഇന്ത്യാസന്ദർശനത്തിനിടെയാണ് സൈനിക പരിശീലനത്തിന് ഉഭയകക്ഷി ധാരണയുണ്ടായത്. ഇന്ത്യൻ നാഷനൽ ഡിഫൻസ് അക്കാദമിയിലെ മൂന്ന് വർഷ ശാസ്ത്ര ബിരുദ കോഴ്സിൽ സൗദിസേനയിലെ ഭടന്മാർക്ക് പഠനം നടത്തുന്നതിനുള്ള ഉടമ്പടി ഒപ്പുവെക്കുകയും ചെയ്തു. കമീഷണ്ട് ഒാഫീസർ ആകുന്നതിന് മുമ്പ് സൈനികർ ഇൗ കോഴ്സ് പൂർത്തീകരിക്കണം. ഇൗ വർഷം ജൂണിൽ രണ്ടാമത്തെ സംഘവും പൂണെയിൽ എത്തിയിട്ടുണ്ട്. അതും അഞ്ചുപേരടങ്ങുന്ന സംഘമാണ്. ഇവരുടെ കോഴ്സ് ജൂൺ 27ന് തുടങ്ങി. തിങ്കളാഴ്ച എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഡി.സി.എം ഡോ. സുഹൈൽ അജാസ് ഖാനോെടാപ്പം എംബസി ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാലും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.