മാസ്​ തബൂക്ക്​ സർഗോൽസവം

ജിദ്ദ: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസി​​​െൻറ (മാസ്​ തബൂക്ക്) ആഭിമുഖ്യത്തിൽ ‘സർഗോത്സവം 2018’ സംഘടിപ്പിച്ചു. കലാ-കായിക മത്സരങ്ങളും പരിപാടികളും അരങ്ങേറി. പ്രളയ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ മാസ്​ തബൂക്കി​​​െൻറ വളണ്ടിയർമാരെ ചടങ്ങിൽ അനുമോദിച്ചു. തബൂക് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ. ആസിഫ് ബാബു ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാർ അനുമോദന പ്രമേയം അവതരിപ്പിച്ചു. ദിലീഷ് ചാപ്പാനം, ഉബൈസ്‌ മുസ്തഫ, സുധീർ മീരാൻ, മോൻസി കൊച്ചിത്ര, ഷിനോസ് മാത്യുസ്‌ , മെജോ സ്​റ്റീഫൻ, ജോമോൻ ജോൺ, ബിനു, ബിജി കുഴിമണ്ണിൽ, ഹാരിസ് മൈനാഗപ്പള്ളി, ദുരിതാശ്വാസ ക്യാമ്പിൽ ഭഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ച ന്യു കിംഗ് ഫഹദ് ഹോസ്പിറ്റലിലെ സ്​റ്റാഫ് നഴ്സുമാർ എന്നിവർക്ക്​ ഉപഹാരം നൽകി.

സെക്രട്ടറി ഫൈസൽ നിലമേൽ റിപ്പോർട്ട്​ അവതരിപ്പിച്ചു. സി.സി.ഡബ്ല്യു.എ ചെയർമാൻ സിറാജ് കാരുവേലി, കെ.എം.സി.സി തബൂക് ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ഒ.ഐ.സി.സി തബൂക് ജനറൽ സെക്രട്ടറി ലാലു ശൂരനാട്, വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ഹാഷിം, തനിമ സെക്രട്ടറി സക്കീർ കാര്യവട്ടം, ഷാബു ഹബീബ് എന്നിവർ സംസാരിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും ബിനോൾ ഫിലിപ് നന്ദിയും പറഞ്ഞു.നിസാർ മമ്പാടി​​​െൻറ നേതൃത്വത്തിൽ തബൂക്കിലെ കലാകാരൻമാർ അണിനിരന്ന സംഗീത സന്ധ്യ അരങ്ങേറി. അബ്്ദുൽ ഹഖ്, ജോസ് സ്കറിയ, സുരേഷ് ഭാസ്കർ, അരുൺ ബാബു , നജീവ് ഹകീം, ആൻറണി, നജീബ്, സുരേഷ് , ചന്ദ്രശേഖര കുറുപ്പ്, സജിത്ത് രാമചന്ദ്രൻ, പ്രവീൺ പുതിയാണ്ടി തുടങ്ങിയവർ പരിപാടികൾക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.