ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ‘നെഹ്രുവിെൻറ പ്രസക്‌തി വർത്തമാന ഇന്ത്യയിൽ’ എന്ന വിഷയത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ മുഹമ്മദ് റഫാൻ, മുഹമ്മദ് ഫയാസ്, ഹരിത എസ്. പിള്ള എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആൽവിൻ ജോസഫ്, ലിബി ജയിംസ് എന്നിവർ വിധികർത്താക്കളായിരുന്നു. നാട്ടിൽ നിന്നും സൗദി സന്ദർശനത്തിനെത്തിയ മുഹമ്മദ് കുട്ടി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളാണ് ചടങ്ങ് നിയന്ത്രിച്ചത്. റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം നജീബ് ശിശുദിന സന്ദേശം നൽകി. നിരഞ്ജൻ ബിൻസ് അധ്യക്ഷത വഹിച്ചു. ബാലജനവേദി അംഗങ്ങളായ അമൃതാ സന്തോഷ്, അസ്‌ന ഷംസ്, ഹാദി മുഹമ്മദ്, നദ ഖദീജ, റിഹാൽ ഹനീഫ്, ഷാമിക് അലി ഗഫൂർ, അദ്വൈത് പൂപ്പാല, കല്യാണി ബിനു, ഷിസ അസ്‌ലം, അനാമിക അനിൽ, ടിങ്കിൽ മരിയ തോമസ്, അലിം സിയാൻ എന്നിവർ സംസാരിച്ചു. ആദിത്യ ശാംപ്രകാശ് സ്വാഗതവും മുഹമ്മദ് റഫാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.