കെ.എം.സി.സി ഷൂട്ടൗട്ട്​: മലപ്പുറം മണ്ഡലം ചാമ്പ്യന്മാർ

ജിദ്ദ: ‘വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം‘ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് കേരളത്തിൽ നടത്തുന്ന യുവജനയാത്രക്ക്​ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്​ ജിദ്ദയിലെ മലപ്പുറം ജില്ല കെ.എം.സി.സി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ആക്​ടിങ്​ പ്രസിഡൻറ് ഉനൈസ് തിരൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. വി.പി മുസ്തഫ കിക്കോഫ്​ നിർവഹിച്ചു. ടി.പി.എം ബഷീർ മുഖ്യാതിഥിയായിരുന്നു. നിയോജക മണ്ഡലം വിഭാഗത്തിൽ മലപ്പുറം മണ്ഡലം 19 ഗോൾ നേടി ചാമ്പ്യൻമാരായി. അബൂബക്കക്കർ അരിമ്പ്ര, ബാവ, ഇസഹാക്ക് പൂണ്ടോളി, മജീദ് പുകയൂർ, ലത്തീഫ് മുസ്​ലിയാരങ്ങാടി, പി.കെ സുഹൈൽ, സൈദ്, കബീർ മോങ്ങം, എം.പി റൗഫ്, ജലീൽ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്​തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ട്രെഷറർ മജീദ് അരിമ്പ്ര നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.