സൗദിയില്‍ 11,811 വിദേശി എൻജിനീയർമാർക്ക് പണിപോയി

റിയാദ്: സൗദിയില്‍ കഴിഞ്ഞ പത്ത് മാസത്തിനകം 11,811 വിദേശി എൻജിനീയമാര്‍ ജോലിയില്‍ നിന്ന് പുറത്തായതായി കണക്കുകള്‍. സൗദി എൻജിനീയറിങ് കൗണ്‍സിലി​​​െൻറ കണക്കനുസരിച്ചാണ് റിപ്പോർട്ട്. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. അതേസമയം 9,616 സ്വദേശി എൻജിനീയര്‍മാര്‍ പുതുതായി ഈ മേഖിയിലേക്ക് പ്രവേശിച്ചു. സൗദി എൻജിനീയറിങ് കൗണ്‍സിലി​​​െൻറ കണക്കനുസരിച്ച് ഒക്ടോബര്‍ അവസാനം രാജ്യത്ത് എൻജിനീയര്‍മാരുടെ എണ്ണം 1,91,497 ആണ്​. ഇതില്‍ 1,56,455 പേര്‍ വിദേശികളും 35,042 പേര്‍ സ്വദേശികളുമാണ്. 2,866 സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ഇവര്‍ തൊഴിലെടുക്കുന്നത്. മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ സൗദി എൻജിനീയറിങ് കൗണ്‍സില്‍ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൗണ്‍സില്‍ മേധാവികള്‍ തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ബിരുദം കഴിഞ്ഞെത്തുന്ന സ്വദേശി എൻജിനീയര്‍മാരെ ഉടന്‍ ജോലിയില്‍ നിയമിക്കാനുള്ള നീക്കങ്ങളും വിദേശി എൻജിനീയര്‍മാരെ ഉപയോഗിച്ച് പരിശീലനം നല്‍കുന്നതിനെകുറിച്ചും കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.