വര്‍ഗീയതക്കെതിരെ പുരോഗമന ശക്തികള്‍ക്ക്​ കരുത്തു പകരണം -അശോകന്‍ ചരുവില്‍

ജുബൈല്‍: വർഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ പുരോഗമന പ്രസ്ഥാനങ്ങൾക്കു കരുത്തു പകരേണ്ടത്​ കാലഘട്ടത്തി​​​െൻറ ആവശ്യകതയാണെന്നു പു.ക.സ സംസ്ഥാന ജനറൽ സെക്രട്ടറി അശോകന്‍ ചരുവില്‍. നവോദയ എട്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജുബൈൽ നവോദയ ടൗൺ, അറേഫി ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന നവോത്ഥാന സദസ്സ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി റഷീദ് അധ്യക്ഷത വഹിച്ചു. പ്രേംരാജ്, ലക്ഷ്മണൻ, രമ്യ ഉണ്ണി കൃഷ്ണൻ, സൗമ്യസരീഷ്, നൂഹ് പാപ്പിനിശ്ശേരി, അഡ്വ.ആൻറണി, റഷീദ് താഴ്‌മ, എ.കെ അസീസ്, സാബു മേലതിൽ, എന്നിവര്‍ പങ്കെടുത്തു. ഉമേഷ്‌ കളരിക്കൽ സ്വാഗതവും ഷാഹിദ ഷാനവാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.