എണ്ണയിതര വരുമാനത്തിൽ സൗദിക്ക്​ കുതിപ്പ്​: ധനമന്ത്രി

റിയാദ്​: സൗദി അറേബ്യ എണ്ണയിതരവരുമാനത്തിൽ വൻകുതിച്ചു ചാട്ടം നടത്തിയതായി ധനമന്ത്രി മുഹമ്മദ്​ അൽ ജദാൻ. സാമ്പത്തിക വർഷത്തി​​​െൻറ മൂന്നാം പാദത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 48 ശതമാനത്തി​​​െൻറ വളർച്ചയാണ്​ കൈവരിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. റിയാദിൽ നിക്ഷേപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജദാൻ. സൗദി വലിയ തോതിലുള്ള സാമ്പത്തിക പരിഷ്​കരണത്തി​​​െൻറ പാതയിലാണ്​.

എണ്ണയെ ആശ്രയിക്കാത്ത സാമ്പത്തിക വരുമാനത്തിൽ വ്യത്യസ്​തമായ വഴി തേടാൻ കഴ​ിഞ്ഞിട്ടുണ്ട്​. സാമ്പത്തിക വർഷത്തി​​​െൻറ രണ്ടാം പാദത്തിൽ 89.4 ബില്യൺ റിയാലി​​​െൻറ വരുമാനം കണ്ടെത്താനായി. ബജറ്റ്​ കമ്മി കുറച്ചുകൊണ്ടു വരാനായതും വലിയ നേട്ടമാണ്​. ഇൗ വർഷം 195 ബില്യൺ റിയാലാണ്​ ബജറ്റ്​ കമ്മി. അടുത്ത വർഷമിത്​ 128 ബില്യണായി കുറക്കാൻ സാധിക്ക​ും. സന്തുലിത ബജറ്റാണ്​ സൗദി അറേബ്യയുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.