ജിദ്ദ: ‘നവകേരള നിർമിതിക്കായ്, കോർത്തകൈ അഴിയാതെ’ എന്ന തലക്കെട്ടിൽ തനിമ ജിദ്ദ സൗത്ത് വനിത വിഭാഗം സംഘടിപ്പിച്ച കാമ്പയിൻ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള ഘടകം വനിത വിഭാഗം വൈസ് പ്രസിഡൻറ് സഫിയ അലി നിർവഹിച്ചു. ശറഫിയ്യ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ തനിമ സൗത്ത് വനിതാ വിഭാഗം പ്രസിഡൻറ് റുക്സാന മൂസ അധ്യക്ഷത വഹിച്ചു. നാട്ടിലെ പ്രളയക്കാഴ്ചകൾ നേരിൽ കാണാനും ഇടപെടാനും കഴിഞ്ഞതിെൻറ അനുഭവങ്ങൾ സഫിയ അലി സദസുമായി പങ്കുവെച്ചു. ‘ആരാമം’ സ്പെഷ്യൽ പതിപ്പിെൻറ സോണൽതല പ്രകാശനവും അവർ നിർവഹിച്ചു. സാബിറ നൗഷാദ്, മുഹ്സിന നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. ഫസീല സാക്കിർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.