ജിദ്ദ: രക്ഷിതാക്കൾ വിദ്യാർഥികൾക്ക് മാതൃകയാവണമെന്ന് ആർ.എസ്.സി എലൈറ്റ് മീറ്റ് അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്ക് ജീവിത ആശയങ്ങൾ കണ്ടെത്തുന്നതിലും വിജയം വരിക്കുന്നതിലും മർമ പ്രധാനമായ പങ്കാണ് രക്ഷിതാക്കൾക്കുള്ളത്. കുട്ടികളുടെ ജീവിതം ചിട്ടപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ ജീവിതം വിദ്യാർഥികൾ മാതൃകയാകുന്നു. ഉൽബുദ്ധ സമൂഹം വളർന്നു വരണമെങ്കിൽ വിദ്യാർഥികൾക്ക് മാതൃകയാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാവണം രക്ഷിതാക്കളിൽ നിന്നും മുതിർന്നവരിൽ നിന്നും ലഭിക്കേണ്ടത്.
‘മോഡേൺ പാരൻറിങ്’ എന്ന വിഷയത്തിൽ എം. ഐ. എസ് സ്കൂൾ മാനേജർ യഹിയ ഖലീൽ നൂറാനി സംസാരിച്ചു. മുസ്തഫ സഅദി ക്ലാരി പ്രഭാഷണം നടത്തി. ഐ.സി.എഫ് ഗൾഫ് കൗൺസിൽ അംഗം മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ആർ.എസ്.സി ജിദ്ദ ജനറൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ വിഷയം അവതരിപ്പിച്ചു. ഓപ്പൺ ഫോറം നടന്നു. ഖലീൽ കൊളപ്പുറം സംസാരിച്ചു. എലൈറ്റ് ഡയറക്ടർ ഗഫൂർ വാഴക്കാട് അധ്യക്ഷത വഹിച്ചു. സാദിഖ് ചാലിയാർ സ്വാഗതവും യഹിയ വളപട്ടണം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.