റീ-എൻട്രി വിസയിൽ സൗദിക്ക് പുറത്തു പോയ വിദേശികൾ കാലാവധിക്ക്​ മുമ്പ് മടങ്ങിയില്ലെങ്കിൽ മൂന്ന് വർഷം വിലക്ക്

ജിദ്ദ: റീ-എൻട്രി വിസയിൽ സൗദിക്ക് പുറത്തുപോയ വിദേശികൾ തങ്ങളുടെ വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ അവർക്ക് മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാൻ അനുവാദമുണ്ടായിരിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി. എന്നാൽ നിലവിലുള്ള വിസ കാലാവധി തീർന്നാലും നേരത്തെ ജോലി ചെയ്തിരുന്ന തൊഴിലുടമയുടെ അടുത്തേക്ക് പുതിയ വിസയിൽ വരുന്നതിന് ഈ നിബന്ധന ബാധകമല്ല.

വർഷങ്ങൾക്കുമുമ്പ് റീ-എൻട്രി വിസയിൽ രാജ്യം വിട്ട് വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്താത്തവരും നിലവിൽ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ ചില വിദേശികളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ജവാസത്തിന്‍റെ വിശദീകരണം.

Tags:    
News Summary - saudi javazath update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.