ദമ്മാം: സ്പോൺസർ രണ്ടു വർഷം മുമ്പ് ഹുറൂബിലാക്കിയ ഇന്ത്യൻ വീട്ടുജോലിക്കാരി നവയുഗം സ ാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിെൻറയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ നി യമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി. രണ്ടര വർഷം മുമ്പാണ് സാദിഖ വീട്ടുജ ോലിക്കാരിയായി ദമ്മാമിലെ ഒരു സൗദിഭവനത്തിൽ എത്തുന്നത്. മൂന്നു മാസം ജോലി ചെയ്തെങ്കി ലും ശമ്പളം കിട്ടിയില്ല.
ശമ്പളം ചോദിക്കുമ്പോൾ, അടുത്ത മാസം തരാം എന്നായിരുന്നു സ്പോൺ സർ പറഞ്ഞത്. ഇതിനിടെ പരിചയക്കാരനോട് ഇതുസംബന്ധിച്ച് പറഞ്ഞപ്പോൾ വേറൊരു സൗദി ഭവനത ്തിൽ ജോലി വാങ്ങിത്തരാം എന്ന് ഉറപ്പുനൽകി. സാദിഖയെ ആ വീട്ടിൽനിന്ന് ഓടിപ്പോകാൻ ഇയാൽ പ്രേരിപ്പിച്ചു. തുടർന്ന് ജോലി ചെയ്തിരുന്ന വീട്ടിൽനിന്ന് ഒളിച്ചോടിയ സാദിഖയെ അയാൾ മറ്റൊരു സൗദിയുടെ വീട്ടിൽ ജോലിയിലാക്കി. രണ്ടു വർഷത്തിനുശേഷവും ഇവിടെനിന്ന് ശമ്പളമൊന്നും ലഭിച്ചില്ല. നാട്ടിൽ അമ്മക്ക് സുഖമില്ല എന്ന് അറിയിച്ചപ്പോൾ മാത്രമാണ് കുറച്ചു പണം നൽകിയത്.
പിന്നീട് ചോദിച്ചാൽ നിർത്തി പോകുമ്പോൾ ഒരുമിച്ചു തരാം എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും ശമ്പളമോ നാട്ടിലേക്ക് തിരികെ പോകാനുള്ള അനുമതിയോ ലഭിക്കാതെ സാദിഖ പ്രയാസത്തിലായി. ഗതികെട്ടപ്പോൾ അവർ ആരുമറിയാതെ പുറത്തുകടന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി. പൊലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലെത്തിച്ചു.
അഭയകേന്ദ്രത്തിലെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് സാദിഖ തെൻറ ദുരിതം വിവരിച്ച് സഹായം അഭ്യർഥിച്ചു. നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ സാദിഖയെ രണ്ടു വർഷം മുമ്പ് തന്നെ സ്പോൺസർ ഹുറൂബ് ആക്കിയതായി മനസ്സിലാക്കി.
അതിനാൽ നിയമപരമായി അയാൾെക്കതിരെ നടപടി എടുക്കാൻ കഴിയില്ലായിരുന്നു. സാദിഖ രണ്ടു വർഷം ജോലി ചെയ്ത സൗദി വീട്ടുകാരുടെ വിലാസമോ ഫോൺ നമ്പറോ അവരുടെ കൈയിൽ ഇല്ലാതിരുന്നതിനാൽ അവരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. അതിനാൽ സാദിഖക്ക് കുടിശ്ശിക ശമ്പളം കിട്ടാനുള്ള നിയമപരമായ ഒരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു.
തനിക്ക് എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതിയെന്ന് സാദിഖ അറിയിച്ചതിനെ തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അവർക്ക് ഔട്ട്പാസ് എടുത്തുനൽകി. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു.ജോലിസ്ഥലങ്ങളിൽ ശമ്പളം കിട്ടാതിരിക്കുകയോ മറ്റു പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ രാജ്യത്തെ തൊഴിൽ നിയമം ഉപയോഗിച്ചു നിയമപരമായി നേരിട്ട് പ്രശ്നപരിഹാരത്തിന് ഒട്ടേറെ മാർഗങ്ങൾ ഉള്ളപ്പോൾ, ഒളിച്ചോടിപ്പോവുക തുടങ്ങിയ നിയമവിരുദ്ധമായ കുറുക്കു വഴി സ്വീകരിക്കാൻ ശ്രമിക്കുന്നത് അന്തിമമായി ദോഷമേ ഉണ്ടാകുകയുള്ളൂ എന്നാണ് സാദിഖയുടെ അനുഭവം പഠിപ്പിക്കുന്നത്. നിയമപരമായ പ്രശ്നങ്ങളിൽ സഹായിക്കാൻ ഇന്ത്യൻ എംബസിയും പ്രവാസി സംഘടനകളും എംബസി അംഗീകരിച്ച സാമൂഹികപ്രവർത്തകരും സൗദിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.