സൗദിയിലെ അഴിമതി വിരുദ്ധ നടപടി; എല്ലാവരും മോചിതരായി

റിയാദ്​: സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി റിയാദിലെ റിറ്റ്​സ്​ കാൾട്ടൺ ഹോട്ടലിൽ തടവിലായിരുന്ന എല്ലാവരും മോചിതരായതായി റിപ്പോർട്ട്​. പിടിയിലായവർ സർക്കാരുമായി ഒത്തുതീർപ്പിന്​ സന്നദ്ധമായതിനെ തുടർന്നാണ്​ മോചനം സാധ്യമായത്​. 

ക്രമവിരുദ്ധമായി ആർജിച്ച 100 ശതകോടി ഡോളർ തിരിച്ചുപിടിച്ച്​ പൊതുഖജനാവിന്​ മുതൽക്കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ്​ കഴിഞ്ഞവർഷം നവംബർ നാലിന്​ നടപടി ആരംഭിച്ചത്​. രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉൾപ്പെടെ 200 ലേറെ പേരെ റിറ്റ്​സ്​ കാൾട്ടണിൽ തടവിലാക്കിയിരുന്നു. 

ഒത്തുതീർപ്പിന്​ സന്നദ്ധരായവരെ നടപടികൾ പൂർത്തിയാക്കി ഒന്നൊന്നായി പുറത്തുവിട്ടിരുന്നു. നിലവിൽ ഒരുതടവുകാരനും റിറ്റ്​സ്​ കാൾട്ടണിൽ ശേഷിക്കുന്നില്ലെന്ന്​ ബന്ധ​പ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി റോയി​േട്ടഴ്​സ്​ വാർത്ത ഏജൻസിയെ ഉദ്ധരിച്ച്​ അറബ്​ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു. 

Tags:    
News Summary - Saudi Frees Detainees From Hotel -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.