റിയാദ്​ മുൻ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു

റിയാദ്: മലപ്പുറം പൊന്നാനി സ്വദേശിയും  റിയാദ് പൊന്നാനി വെൽഫയർ അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമായിരുന്ന പി.വി അബ്ദുൽ ഖാദർ ഹാജി നാട്ടിൽ മരണപ്പെട്ടു. വളരെ കാലം മിറ്റ്സുബിഷി ഇലക്ട്രിക് എലിവേറ്റർ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജറായി സേവനം അനുഷ്ട്ടിച്ചിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അദ്ദേഹം ഒരുപാട് പേർക്ക് ജോലി ലഭിക്കാൻ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു. പ്രവാസത്തും നാട്ടിലും മത സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഇദ്ദേഹം വളരെ സജീവമായി പ്രവർത്തിച്ചിരുന്നു.

മരണപ്പെടുമ്പോൾ പി.സി.ഡബ്ലിയു.സി എന്ന സംഘടയുടെ വർക്കിങ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പരേതരായ എം.എ അസീസ്, മറിയം എന്നിവരുടെ മകനാണ്. ഭാര്യ: ഫാത്തിമ, മക്കൾ: ഷബീർ ബാബു (ജിദ്ദ), ഷാജി (മക്ക), മുംതാസ്. ജാമാതാക്കൾ: ഉസ്മാൻ മാസ്റ്റർ, റാഷിദ, ഷെറിഹ. റിയാദിലെ കൊമാട്സു കമ്പനിയിൽ ജോലിചെയ്യുന്ന അബ്ദുൽ ഖയ്യും സഹോദരനാണ്.

Tags:    
News Summary - saudi expact died kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.