ജിദ്ദ: സൗദിയിലെ സർക്കാർ വിനോദ സംരംഭക കമ്പനിയായ എൻറര്‍ടെയിൻമെൻറ് വെഞ്ചേഴ്സിെൻറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബില്‍ ഏണസ്റ്റിനെ നിയമിച്ചു. വാള്‍ട്ട് ഡിസ്നി ഗ്രൂപ്പിെൻറ ഏഷ്യന്‍ മേഖലാ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. സൗദിയില്‍ വിനോദ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി രൂപവത്കരിച്ചതാണ് കമ്പനി. വിനോദ വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തൊട്ടാകെ എണ്ണേതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിെൻറ ഭാഗമായി വന്‍കിട വിനോദ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും.
ഇതിനായി രൂപവത്കരിച്ചതാണ് സൗദി എൻറര്‍ടെയിൻമെൻറ് വെഞ്ചേഴ്സ് എന്ന സര്‍ക്കാര്‍ കമ്പനി. ഇതിെൻറ സി.ഇ.ഒ ആയാണ് ബില്‍ ഏണസ്റ്റിനെ തെരഞ്ഞെടുത്തത്. സൗദി പൊതു നിക്ഷേപ ഫണ്ടിന് കീഴില്‍ വിനോദ വികസന നിക്ഷേപ കമ്പനിയുണ്ട്. ഇതിന് കീഴിലാകും പുതുതായി രൂപവത്കരിച്ച സെവന്‍ എന്ന ചുരുക്കപ്പേരിലുള്ള സൗദി എൻറര്‍ടെയിൻമെൻറ് വെഞ്ചേഴ്സ് പ്രവര്‍ത്തനം. മാരിയറ്റ് അടക്കമുള്ള ഹോട്ടല്‍ ശൃംഖലകള്‍ തുറക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യവസായിയാണ് ബില്‍ ഏണസ്റ്റ്. ഏഷ്യയില്‍ ഡിസ്നി ഗ്രൂപ്പിനെ ഒന്നാമതാക്കിയതും ഇദ്ദേഹത്തിെൻറ മികവായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സൗദിയിൽ വരാനിരിക്കുന്ന വിനോദ സംരംഭങ്ങളുടെ മേല്‍നോട്ടം ഇദ്ദേഹത്തിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.