ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂട്ടിലങ്ങാടി ചെലൂർ സ്വദേശി മൈലപ്പുറം അബ്ദുനാസർ (52 ) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷത്തോളമായി ജിദ്ദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം പ്രവാസം  മതിയാക്കി ഞായറാഴ്ചയിലെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.

ശനിഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഭാര്യ:പി.എൻ. നസീമ, പടിഞ്ഞാറ്റുമുറി. മക്കൾ: അഹദ് (ജിദ്ദ), മുർഷിദ്, മാജിദ്, സാബിത്ത്, മുർഷിദ. മരുമക്കൾ: ഫാസിൽ കാരക്കുന്ന്, മുഫീദ കാച്ചിനിക്കാട്. സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ, ഹംസ, അബ്ദുൽ അസീസ് (ജിദ്ദ), അലി (ഖത്തർ), മൈമൂന (അരീക്കോട്), ഖദീജ (വടക്കാങ്ങര), പാത്തുക്കുട്ടി (പാറടി).

Tags:    
News Summary - saudi arabia obit news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.