മലയാളി ദമ്മാമിൽ കുഴഞ്ഞു വീണു മരിച്ചു

ദമ്മാം: ഹൗസ്​ ഡ്രൈവർ വിസയിൽ സൗദി അറേബ്യയിലെത്തി ഒരു വർഷം പൂർത്തിയായ ദിവസം മലയാളി തെരുവിൽ കുഴഞ്ഞുവീണ്​ മരിച്ചു. തൃശുർ, കൊടുങ്ങല്ലൂർ, അഴീക്കോട്​, പേബസാർ സ്വദേശി കാവുങ്ങൽ വീട്ടിൽ ഹാരിസ്​ (37) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച വൈകീട്ട്​ ദമ്മാമിലെ മദീനത്തുൽ അമ്മാലിലെ പാർക്കിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടിൽ പോകുന്നതിന്​ റീ എൻട്രി വിസ നേടി കാത്തുകഴിയുകയായിരുന്നു.

മരിക്കുന്നതിന്​ മുമ്പ്​ കുടുംബവുമായി വീഡിയോ കാളിൽ സംസാരിച്ചിരുന്നത്രേ. നിലവിലെ പ്രതിസന്ധികളിൽ ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മജീദ്​ ഖദീജ ദമ്പതികളുടെ മകനാണ്​. ഭാര്യ: സീനത്ത്​. രണ്ട്​ മക്കളുണ്ട്​. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ ഷാജി മതിലകവും ഷാജി വയനാടും രംഗത്തുണ്ട്​.

Tags:    
News Summary - saudi arabia obit news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.