ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ കാർഗോ ശൃംഖലയായ എയർലിങ്ക് കാർഗോ സർവിസിെൻറ ദമ്മാം ഏരിയ മാനേജർ കൊച്ചി കാക്കനാട് സ്വദേശി തെനിലാത്ത് വീട്ടിൽ അഷ്റഫ് ഇബ്രാഹിം(55) നിര്യാതനായത്. 10 വർഷമായി ദമ്മാമിൽ ഏരിയ മാനേജരായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
പനിയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗം മാറുകയും പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തെങ്കിലും ഇരു വൃക്കകളുടേയും പ്രവർത്തനം തകരാറിലായി. ശനിയാഴ്ച രോഗം കലശലാവുകയും ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണമാവുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: സാജിത. മക്കൾ: ഫസ്ന, ഫൈഹ. മരുമകൻ: ദിൽഷാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.