പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ പൊതകല്ല് സ്വദേശി പുത്തൻകോട്ട് ആട്ടുകണ്ടത്തിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ്‌ അലി (40) ആണ്​ മരിച്ചത്​. റിയാദിൽ ഒരു റസ്​റ്റോറൻറിൽ ജീവനക്കാരനായിരുന്നു. തിങ്കളാഴ്​ച രാവിലെ ഡ്യൂട്ടിക്കെത്തിയിരുന്നില്ല. ഹൃദയാഘാതമാണെന്ന്​ കരുതുന്നു. ഭാര്യ: റംല തിരുവിഴയമാകുന്ന്. മക്കൾ: ആർഷ, റിൻഷ, മിൻഷാ, ഷിനു. മരണാന്തര നടപടികളുമായി കെ.എം.സി.സി ലീഗൽ സെൽ ഭാരവാഹികളായ വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ, സിദീഖ് തുവൂർ, മുജീബ് കൊഴിശ്ശൻ, ശിഹാബ് മണ്ണാർമല, സിദ്ദീഖ് കുടപ്പാടൻ എന്നിവർ രംഗത്തുണ്ട്.
 
Tags:    
News Summary - saudi arabia obit news -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.