സൗദിയിലേക്ക് നാല് വിഭാഗങ്ങൾക്ക് കൂടി നേരിട്ട് പ്രവേശിക്കാൻ അനുമതി; ഇന്ത്യയുൾപ്പെടെയുള്ള രാജ്യക്കാർക്ക് ആശ്വാസം

ജിദ്ദ: വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് പറക്കാൻ അനുമതി നൽകിയതായി സൗദി ആഭ്യന്തര മന്ത്രാലം. യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളളേജുകളിലെ അധ്യാപകർ, സ്‌കോളർഷിപ്പുള്ള വിദ്യാർഥികൾ എന്നിവർക്കാണ് അനുമതിയുള്ളത്.

ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങളെ സൗദി വിലക്കേർപ്പെടുത്തിരുന്നു. പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യയിലുള്ള ഈ നാല് വിഭാഗങ്ങൾ ഇനി സൗദിയിലേക്ക് നേരിട്ട് വരാം. സൗദിയിൽനിന്ന് ഒരു ഡോസോ, രണ്ടു ഡോസോ വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറന്റീൻ ആവശ്യമില്ല. അല്ലാത്തവർ സൗദിയിലെത്തി ഇൻസ്റ്റിറ്റിറ്റ്യൂഷൻ ക്വാറന്റീൻ പൂർത്തിയാക്കണം. അതിന് ശേഷം വാക്‌സിൻ എടുക്കുകയുംവേണം.

Tags:    
News Summary - saudi arabia new rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.