ജിദ്ദ: ഇത്തവണ ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിന് സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ ഉപയോഗിക്കും. ഗതാഗത- ലോജിസ്റ്റിക് സംവിധാനത്തിൽ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമാണിത്. മക്കയിലും മദീനയിലും തീർഥാടകർക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ശീതീകരണ സംവിധാനമുള്ള സെൽഫ് ഡ്രൈവിങ് വാഹനങ്ങളും സേവനത്തിനുണ്ടാകും.
നൂതന സാേങ്കതിക വിദ്യകളാണ് തീർഥാടകരുടെ സേവനത്തിനായി ഗതാഗത ലോജിസ്റ്റിക് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ലോജിസ്റ്റിക്കൽ സേവനങ്ങൾ നൽകുന്നതിന് ജിദ്ദ ഇസ്ലാമിക് പോർട്ടിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കപ്പലിൽനിന്ന് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിനും ബലിമൃഗങ്ങളെ പരിശോധിക്കുന്നതിനും പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങൾ ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.