റിയാദ്: ഡോ. സമദർ അൽറുമ്മാഹ് യൂസഫ് മുഖ്ബിൽ അൽറുമ്മാഹിനെ തൊഴിൽ വകുപ്പ് സഹമന്ത്രി ആക്കിയതുൾപ്പെടെ നിരവധി മാറ്റങ്ങളുമായി രാജവിജ്ഞാപനം. സൗദി മനുഷ്യാവകാശ കമീഷൻ പ്രതിനിധിയായിരുന്ന ഡോ. സമദർ കിങ് സൗദ് യൂനിവേഴ്സിറ്റി അധ്യാപികയുമാണ്. കഴിഞ്ഞ ഒക്ടോബറിൽ അവരെ തൊഴിൽ മന്ത്രാലയത്തിെൻറ സ്വദേശിവത്കരണ വിഭാഗം അണ്ടർസെക്രട്ടറിയായി നിയമിച്ചിരുന്നു. തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ രാജവിജ്ഞാപനത്തിൽ മന്ത്രിസഭയിലും പ്രതിരോധമന്ത്രാലയത്തിലും പ്രവിശ്യ ഗവർണർമാരിലും കാര്യമായ മാറ്റമുണ്ട്.എയർഫോഴ്സിനെറ ചീഫ് ഒാഫ് സ്റ്റാഫ് ആയി ജനറൽ ഫയ്യാദ് അൽ റുവൈലിയെ നിയമിച്ചു.സൗദി ജോയിൻറ് ഫോഴ്സ് കമാൻഡറായി ലെഫ്. ജനറൽ ഫഹദ് ബിൻ തുർക്കിയെയും നിയമിച്ചു.ഡോ. ഖാലിദ് അൽ ബയ്യാരിയാണ് പ്രതിരോധ വകുപ്പിലെ അസി. സെക്രട്ടറി. ചില പ്രവിശ്യകൾക്ക് പുതിയ ഗവർണമാരെയും നിയമിച്ചിട്ടുണ്ട്.അമീർ ബദർ ബിൻ സുൽത്താൻ അബ്ദുൽ അസീസ് ആണ് അൽജൗഫ് പ്രവിശ്യയുടെ പുതിയ ഗവർണർ.അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിനെ അസീർ ഡെപ്യൂട്ടി ഗവർണറായും അമീർ ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്രിനെ ഹാഇൽ ഡെപ്യൂട്ടി ഗവർണറായും നിയമിച്ചു.ഇവയുൾപ്പെടെ നിരവധി മാറ്റങ്ങളാണ് വിജ്ഞാപനത്തിലുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.