സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് ജേതാക്കളായ പാരമൗണ്ട് ടീം
റിയാദ്: രണ്ടുമാസത്തിലേറെയായി കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് ‘സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022’ സമാപിച്ചു. റിയാദ് സുലൈ എം.സി.എ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനലിൽ ടീം പാരമൗണ്ട് 23 റൺസിന് ആഷസ് ക്ലബിനെ പരാജയപ്പെടുത്തി ജേതാക്കളായി. 24 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം പാരമൗണ്ട് വിജയത്തിലെത്തിയത്. ഫൈനലിൽ ടോസ് നേടിയ ടീം പാരമൗണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയും കൂറ്റൻ സ്കോർ പടുത്തുയർത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആഷസ് ആവസാന ബാൾ വരെ പൊരുതിയെങ്കിലും പാരമൗണ്ട് ഉയർത്തിയ സ്കോറിനെ മറികടക്കാനായില്ല.
ഫൈനലിലെ മാൻ ഓഫ് ദി മാച്ചായും ടൂർണമെന്റിലെ മികച്ച ബൗളറായും മികച്ച താരമായും ടീം പാരമൗണ്ടിന്റെ സദ്ദു കർണാടിനെ തിരഞ്ഞെടുത്തു. ടീം പാരമൗണ്ടിന്റെ മിഥുൻ മികച്ച ബാറ്ററായും മികച്ച ഫീൽഡറായി മാസ്റ്റേഴ്സ് റിയാദിന്റെ ആസിഫും തിരഞ്ഞെടുക്കപ്പെട്ടു. ഷാബി അബ്ദുസ്സലാം, അജു എന്നിവർ അമ്പയർമാരായി ഫൈനൽ മത്സരം നിയന്ത്രിച്ചു. സമാപന ചടങ്ങിൽ ടൂർണമെന്റ് സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ ആമുഖഭാഷണം നടത്തി.
റണ്ണറപ്പായ ആഷസ് ക്ലബ്
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, ഷംമാസ് (ഉസ്താദ് ഹോട്ടൽ), പ്രിൻസ് തോമസ് (ബേക്കേഴ്സ് കോവ്), ഹനീഫ കാരോട് (മാംഗ്ലൂർ ക്രിക്കറ്റ് അസോസിയേഷൻ), ഷാബിൻ ജോർജ് (റിയാദ് ക്രിക്കറ്റ് അസോസിയേഷൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), സജീവ് മത്തായി (എച്ച്.എം.സി.സി), അസൈനാർ (ഒബായാർ ട്രാവൽസ്), സി. നിസാം (ഫോക്കസ്), കാഹിം ചേളാരി (സ്കൈ ഫയർ ടയേഴ്സ്) എന്നിവർ സംസാരിച്ചു.
വിജയികളായ ടീം പാരമൗണ്ടിന് ഷംമാസ്, അനൂബ്, സുരേഷ് കണ്ണപുരം, സെബിൻ ഇക്ബാൽ, ഷാജി ജോസഫ് എന്നിവർ ട്രോഫി സമ്മാനിച്ചു. കേളിയും സഖാവ് കെ. വാസുവേട്ടൻ മെമ്മോറിയൽ ആൻഡ് അസാഫും സംയുക്തമായി നൽകുന്ന വിന്നേഴ്സ് പ്രൈസ് മണി പ്രസാദ് വഞ്ചിപുരയും സുമോൾ പ്രസാദും ചേർന്നു കൈമാറി. റണ്ണറപ്പായ ആഷസിന് സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ, കൺവീനർ ഗഫൂർ ആനമങ്ങാട് എന്നിവർ ചേർന്ന് സഫാമക്ക റണ്ണറപ്പ് ട്രോഫിയും മോഡേൺ എജുക്കേഷൻ പ്രൈസ് മണി ട്രഷറർ ജോസഫ് ഷാജിയും നൽകി.
സെമി ഫൈനലിസ്റ്റ് ഉഫുക് ക്ലബിനുള്ള കാഷ് പ്രൈസ്, ഉമ്മുൽ ഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖും ഏരിയകമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി. മാസ്റ്റേഴ്സ് റിയാദിന് കാഷ് പ്രൈസ് എം.ഡി കാഹിം ചേളാരിയും മൻസൂർ ഉമൽഹാമാമും ചേർന്ന് കൈമാറി. സെമി ഫൈനലിസ്റ്റുകൾക്കുള്ള ട്രോഫികൾ അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടവും ഏരിയ കമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി. സെമി ഫൈനൽ മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചിനുള്ള പുരസ്കാരം വിഷ്ണു ജിത്തിന് (ആഷസ് ക്ലബ്) കേളി ജോ.സെക്രട്ടറി സുനിൽ കുമാറും നുഅ്മാന് (പാരമൗണ്ട്) വൈസ് പ്രസിഡന്റ് രജീഷ് പിണറായിയും കൈമാറി.
ടൂർണമെന്റിലെ മികച്ച ബാറ്റർക്കുള്ള പുരസ്കാരം എം. റഹീമും ബൗളർക്കുള്ള പുരസ്കാരം സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഷറഫ് പന്നിക്കോടും മികച്ച ഫീൽഡറിനുള്ള പുരസ്കാരം ടീം കോഓഡിനേറ്റർ രാജേഷ് ചാലിയാർ കൈമാറി. മാൻ ഓഫ് ദ സീരീസ് പുരസ്കാരം ഹബീബ് നൽകി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ ഗഫൂർ ആനമങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.