റോയൽ റംബ്​ൾ: ബ്രൗൺ സ്​ട്രോമാന്​ കിരീടം

ജിദ്ദ: ജിദ്ദയിൽ നടന്ന ഡബ്ല്യു.ഡബ്ല്യു.ഇ ഗ്രേറ്റസ്​റ്റ്​ റോയൽ റംബ്ൾ മത്സരത്തിൽ ബ്രൗൺ സ്​ട്രോമാന്​ കിരീടം. വാശിയും ആവേശവും നിറഞ്ഞ മത്സരത്തിനൊടുവിൽ 49 അന്താരാഷ്​ട്ര ​െറസ്​ലിങ്​ താരങ്ങളിൽ നിന്നാണ്​ ബ്രൗൺ സ്​ട്രോമാൻ കിരീടം ചൂടിയത്​. സ്​പോർട്സ്​​ ജനറൽ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്​ദുൽ മുഹ്​സിൻ ആലുശൈഖ്​ ബ്രൗണിനെ കിരീടമണിയിച്ചു.

വെള്ളിയാഴ്​ച രാത്രിയാണ്​ ജിദ്ദയിലെ കിങ്​ അബ്​ദുല്ല സ്​പോർട്​സ്​ സിറ്റിയിൽ റോയൽ റംബ്​ൾ മത്സരം അരങ്ങേറിയത്​. 60,000 ത്തിൽ അധികമാളുകളാണ്​ മത്സരം കാണാനെത്തിയത്​​. ആദ്യമായാണ്​ ഇങ്ങനെയൊരു മത്സരം ജിദ്ദയിൽ അരങ്ങേറിയത്​. ഡബ്ല്യു.ഡബ്ല്യു.ഇ ഗ്രേറ്റസ്​റ്റ്​ റോയൽ റംബ്ൾ മത്സരം ജിദ്ദയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന്​ സ്​പോർട്​സ്​ അതോറിറ്റി ചെയർമാൻ പറഞ്ഞു.

രാജ്യത്ത്​ അന്താരാഷ്​ട്ര നിലവാരത്തിലുള്ള വലിയ കായിക​ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുമെന്നതിനുള്ള തെളിവു കൂടിയാണിത്​. നിരവധി പരിപാടികൾ സ്​പോർട്​സ്​ അതോറിറ്റി സംഘടിപ്പിച്ചിട്ടുണ്ട്​. വേൾഡ്​ റസ്​ലിങ്​ എൻറർടെൻമ​​െൻറ്​ പരിപാടികൾ ഇനിയും തുടരും. നവംബറിൽ റിയാദിൽ ഒരു പരിപാടി അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Royal Rumble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.