ജിദ്ദ: ജിദ്ദയിലെ ഒരു വൻകിട ജൂവലറിയിൽ തട്ടിപ്പ്. 1.20 കോടി റിയാൽ വില വരുന്ന അമൂല്യ രത്നങ്ങൾ പതിച്ച ആഭരണങ്ങളുമായി രണ്ടംഗ സംഘം കടന്നുകളഞ്ഞു. വജ്രവും മരതകവും ഒക്കെ പിടിപ്പിച്ച കണ്ഠാഭരണവും കമ്മലും ഒക്കെ അടങ്ങിയ ഒരു സെറ്റായിരുന്നു ഇത്. ആഭരണം വാങ്ങിയ ശേഷം വ്യാജ ചെക്ക് നൽകി സംഘം കടന്നുകളയുകയായിരുന്നുവത്രെ. തട്ടിപ്പ് മനസിലാക്കിയപ്പോഴേക്കും ആഭരണവുമായി തട്ടിപ്പ് സംഘം സ്ഥലം വിട്ടിരുന്നു. തട്ടിപ്പ് നടത്തിയ രണ്ടുപേരെയും ജിദ്ദ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യമൻ സ്വദേശിയും സൗദി പൗരനുമാണ് ഇതിന് പിന്നിൽ. ഇവരുടെ ചിത്രവും നഷ്ടപ്പെട്ട ആഭരണത്തിെൻറ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.