റിയാദിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ മെയ്​ 31ന്​ വിമാനം

റിയാദ്​: വന്ദേഭാരത്​ മിഷൻ രണ്ടാം ഘട്ടത്തി​​െൻറ ഭാഗമായി സൗദിയിൽ നിന്നുള്ള യാത്രക്കാർക്കായി റിയാദിൽ നിന്ന്​​ തിരുവനന്തപുരത്തേക്ക്​ എയർ ഇന്ത്യ വിമാനം 
ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. മെയ്​ 31ന് ഉച്ചക്ക്​ 1.30ന്​ വിമാനം പുറപ്പെടും. നാട്ടിൽ പോകാൻ രജിസ്​റ്റർ ചെയ്​തവരിൽ നിന്ന്​ അടിയന്തിര സാഹചര്യം 
നേരിടുന്ന ആളുകളെ എംബസി ബന്ധപ്പെടും.

ടിക്കറ്റ്​ നിരക്കും മറ്റു വിവരങ്ങളും ഉടൻ പുറത്തുവിടും. മെയ്​ 23 ശനിയാഴ്​ച നിശ്ചയിച്ചിരുന്ന വിജവാഡ വഴി 
ഹൈദരാബാദിലേക്ക്​ റിയാദിൽ നിന്ന്​ പോകുന്ന വിമാന സർവിസ്​ 22ന്​ വെള്ളിയാഴ്​ചയിലേക്ക്​ മാറ്റിയതായും എംബസി അറിയിച്ചു. മെയ്​ 23 മുതൽ അഞ്ച്​ ദിവസം രാജ്യത്ത്​ 
സമ്പൂർണ ലോക്​ ഡൗൺ ആയിരിക്കുമെന്ന്​ സൗദി ഗവൺമ​െൻറ്​ അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ്​ സർവിസ്​ ഒരു ദിവസം നേരത്തെ ആക്കിയത്​.

Tags:    
News Summary - riyas to trivandum flight malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.