സുരേഷ്​ ബാബു

സുരേഷ്​ ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞയാഴ്​ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബുവി​െൻറ (50) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. റിയാദിൽ നിന്ന്​ എയർ ഇന്ത്യാ വിമാനത്തിൽ കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കുടുംബം ഇപ്പോൾ താമസിക്കുന്ന അത്താണിക്കൽ ശാന്തി വീട്ടിൽ പൊതുദർശനത്തിനു ശേഷം സ്വദേശമായ ചെട്ടിപ്പാടത്ത് സംസ്‌കരിച്ചു.​

റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപ​ത്രിയിലാണ്​ മരിച്ചത്​. 18 വർഷത്തിലധികമായി സൗദിയിലുണ്ടായിരുന്ന സുരേഷ് ബാബു നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ ഏഴ്​ വർഷത്തോളമായി ജീവനക്കാരനാണ്​. ഉടനെ നാട്ടിൽ പോകാനിരിക്കവേയാണ് അസുഖബാധിതനായി ആശുപ​ത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും മരണം സംഭവിച്ചതും.

പിതാവ്​: അറമുഖൻ (പരേതൻ), മാതാവ്​: നാരായണി, ഭാര്യ: ബബിത, മക്കൾ: അവന്തിക, അവിനാശ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിലാണ്​ നടപടികൾ പൂർത്തീകരിച്ചത്​.

News Summary - riyas babu obit riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.