റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് സംഘടിപ്പിച്ച 'ബൂട്ട് ക്യാമ്പി'ൽ പങ്കെടുത്തവർ
റിയാദ്: റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ.ഡി.എം.എഫ്) 'ബൂട്ട് ക്യാമ്പ്' എന്ന പേരില്‍ രണ്ടു ദിവസത്തെ ക്യാമ്പ് നടത്തി. അല്‍ഖര്‍ജിലെ ലോജീന് റിസോര്‍ട്ടില്‍ തുടക്കം കുറിച്ച പരിപാടിക്ക് വര്‍ക്കിങ് സെക്രട്ടറി സിദ്ദീഖ് ഇടത്തില്‍ രജിസ്ട്രേഷന് നേതൃത്വം നല്കി.
പരിപാടികളെ കുറിച്ച് ജനറല്‍ സെക്രട്ടറി മുഹമ്മദ് ശബീല് പൂവാട്ടുപറമ്പ് വിശദീകരിച്ചു. 'ഇശല്‍ പയറ്റ്' എന്ന പേരില്‍ മൂന്നു ടീമുകളായി തിരിഞ്ഞ് നടന്ന മത്സരപരിപാടിയോടെ ക്യാമ്പിനു തുടക്കം കുറിച്ചു. സെക്രട്ടറിയും സർഗവേദി ചെയർമാനുമായ സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍ പൊയില്‍ നിയന്ത്രിച്ചു. അബ്ദുല്‍ ലത്തീഫ് ദര്‍ബാര്‍, മിന്‍ഹാജ് വെളിമണ്ണ, അന്‍സാര്‍ പൂനൂര്, റിയാസ് മണ്ണില്കടവ തുടങ്ങിയവർ നേതൃത്വം നല്കി.
അബ്ദുള്ള ബാഖവി വാവാട് ക്ലാസ്സെടുത്തു. കെ.ഡി.എം.എഫ് ട്രഷറര്‍ സൈനുല്‍ ആബിദ് മച്ചക്കുളം നേതൃത്വം നല്കി. ജുനൈദ് യമാനി, ജാസിര്‍ ഹസനി, ഹാരിസ് മടവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.ഡി.എം.എഫ് പ്രസിഡന്റ് ശാഫി ഹുദവി ഓമശ്ശേരി 'വാക് വിത്ത് ഇമാം' എന്ന പരിപാടിയില്‍ സംസാരിച്ചു.
സഫറുള്ള കൊയിലാണ്ടി, ശാഫി മടവൂര്‍, ജംഷിദ് ഒളവണ്ണ, റസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. 'ആരോഗ്യത്തെ സ്നേഹിക്കുക, വ്യായാമത്തെ അനുഭവിക്കുക' എന്ന സന്ദേശത്തിൽ ബഷീര്‍ താമരശ്ശേരിയുടെ നേതൃത്വത്തില്‍ വ്യായാമ പരിശീലനം നൽകി. ഓര്‍ഗനൈസിങ് സെക്രട്ടറി ജുനൈദ് മാവൂര്‍, നാസിര്‍ ചാലക്കര, സൈതലവി ചീനിമുക്ക്, ഷാഫി കോരങ്ങാട് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
'കുളിയും തെളിയും' എന്ന സെഷനിൽ സഹീര്‍ മാവൂര്‍, ശരീഫ് കട്ടിപ്പാറ എന്നിവരുടെ നേതൃത്വത്തില്‍ ഫുട്ബാൾ, വോളിബാൾ തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു. ഷമീര്‍ മച്ചക്കുളം, ജുനൈദ് വെങ്ങാലി, ഫൈസല്‍ പേരാമ്പ്ര, ഇസ്മായീല്‍ കുറ്റിക്കാട്ടൂര്‍, നിഹാല്‍ നടുവണ്ണൂര്‍, ജുനൈദ് മച്ചക്കുളം, മിദ്ലാജ് അണ്ടോണ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖര്‍ജ് പ്രസിഡന്റ് ശാഫി മുസ്ലിയാര് ഉദ്ബോധന പ്രസംഗം നടത്തി. എസ്.ഐ.സി അല്‍ഖര്‍ജ് ജനറല്‍ സെക്രട്ടറി അഷ്റഫ് കല്ലൂര്‍, ശാമില്‍ പൂനൂര് സംസാരിച്ചു. ഇ.ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, ശറഫുദ്ദീന്‍ സഹ്റ എം.എം പറമ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഐ.ഇ.എസ് ക്ലാസുകള്‍ നടന്നു. റസീല്‍ കുരുവട്ടൂര്‍, അബ്ദുല്‍ ലത്തീഫ് കട്ടിപ്പാറ, അഷ്റഫ് മേച്ചേരി, ഉനൈസ് അവിലോറ, ഷാഫി കോരങ്ങാട് നേതൃത്വം നല്കി.
'വിദ്യഭ്യാസ മേഖലകളിലെ പ്രതിസന്ധികള്‍ക്ക് എങ്ങനെ പരിഹാരം തേടാം' എന്ന വിഷയത്തിൽ ഡോ: ഷിഹാബ് ഹുദവി ക്ലാസ് നയിച്ചു. കെ.ഡി എം എഫ് ഉന്നതാധികാരസമിതി അംഗം സമീര്‍ പുത്തൂര്‍ സംസാരിച്ചു.
വിവിധ വിങ്ങുകളുടെ കണ്‍വീനര്‍മാരായ ജുനൈദ് യമാനി, ഇസ്ഹാഖ് കാക്കേരി, അബ്ദുല്‍ ലത്തീഫ് ഫറോഖ്, അഷ്മില്‍ കട്ടിപ്പാറ, സുനീര്‍ നടമ്മല്‍ പൊയില്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ഷാഫി പേരാമ്പ്ര, ശരീഫ് കട്ടിപ്പാറ ,അമീന് വാവാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. സമാപന പരിപാടിയിൽ അബ്ദുള്ള ബാഖവി പ്രാർഥനക്ക് നേതൃത്വം നല്കി. കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് ശാഫി ഹുദവി ഓമശ്ശേരി അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീജ് പരിപാടിയുടെ വിശകലനം നടത്തി. ജനറല്‍ സെക്രട്ടറി ശബീല് പൂവാട്ടുപറമ്പ് സ്വാഗതവും ട്രഷറര്‍ സൈനുല്‍ ആബിദ് മച്ചക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.