റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുസ്ലിം ലീഗ്
സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സംസാരിക്കുന്നു
റിയാദ്: ചൈതന്യവത്തായ ജീവിതത്തിലൂടെ രാജ്യത്തിനും സമുദായത്തിനും ഇ. അഹമ്മദ് നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് അദ്ദേഹം ചെയ്ത ഇടപെടലുകൾ സർവരാലും അംഗീകരിക്കപ്പെട്ടതാണ്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്താൻ അദ്ദേഹത്തിനായി.
ഗുജറാത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കലാപം നടന്നപ്പോൾ അവിടെയെല്ലാം സ്വന്തം ജീവൻ അവഗണിച്ച് ഓടിയെത്തി കലാപബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹത്തിന്റെ ധൈര്യവും അർപ്പണബോധവും മറ്റൊരു നേതാവിലും ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഷാഫി ദാരിമി, യു.പി. മുസ്തഫ, ജലീൽ തിരൂർ, കെ.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന മലപ്പുറം ജില്ലയിലെ എ.ആർ. നഗർ പഞ്ചായത്ത് മെംബർ സൈദ് അലവിക്ക് യോഗത്തിൽ സ്വീകരണം നൽകി. ഷാഫി ചാലിയം അദ്ദേഹത്തിന് ഹാരാർപ്പണം നടത്തി. അബ്ദുസ്സലാം തൃക്കരിപ്പൂർ, മുജീബ് ഉപ്പട, അലി വയനാട്, നൗഷാദ് ചാക്കീരി, മാമുക്കോയ ഒറ്റപ്പാലം, സഫീർ തിരൂർ, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട് നേതൃത്വം നൽകി. സെക്രട്ടറി എ.യു. സിദ്ധീഖ് സ്വാഗതവും അബ്ദുറഹ്മാൻ ഫറോക്ക് നന്ദിയും പറഞ്ഞു. ലത്തീഫ് മടവൂർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.