റിയാദിൽ മലിനജല​ ടാങ്കിൽ ശ്വാസം മുട്ടി അഞ്ചുപേർ​ മരിച്ചു

റിയാദ്: മലിനജല ടാങ്കിൽ ശ്വാസം മുട്ടി അഞ്ചുപേർ മരിച്ചു. റിയാദ് ​- മൻഫുഅ ജില്ലയിലാണ്​ സംഭവം. രണ്ടു സൗദി പൗരന്മാരു ം രണ്ടു യമനികളും ഈജിപ്തുകാരനുമാണ് മരിച്ചത്.

കെട്ടിടത്തിലെ മലിനജല ടാങ്കി​ന്‍റെ മാൻഹോള്‍ ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രമിച്ച ഈജിപ്തുകാരനാണ് ആദ്യം അപകടത്തില്‍പെട്ടത്. ടാങ്കില്‍ ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസ്സം നേരിട്ടു. ഇതോടെ ഇയാളെ രക്ഷിക്കുന്നതിന് ശ്രമിച്ച് ടാങ്കില്‍ ഇറങ്ങിയ യമനിയും ശ്വാസംമുട്ടി കുഴഞ്ഞുവീണു. പിന്നാലെ ഇരുവരെയും രക്ഷിക്കുന്നതിന് ശ്രമിച്ച മറ്റൊരു യമനിയും ടാങ്കില്‍ കുടുങ്ങി.

അപകടസമയത്ത് യാദൃശ്ചികമായി ഇതിലൂടെ കടന്നുപോയ ഒരു സൗദി പൗരന്‍ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും ഇദ്ദേഹവും ടാങ്കില്‍ കുഴഞ്ഞുവീണു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സിവില്‍ ഡിഫൻസ്​ ഉദ്യോഗസ്ഥരില്‍ ഒരാളും ടാങ്കിനകത്ത് ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫൻസ്​ അധികൃതര്‍ പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - riyadh Five died of suffocation in a sewage tank-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.