കമ്പനി അധികൃതര്‍ ചതിയില്‍ പെടുത്തിയ മുംബൈ സ്വദേശികളെ നാട്ടിലെത്തിച്ചു 

റിയാദ്: കമ്പനി അധികൃതര്‍ ചതിയില്‍ പെടുത്തിയ മുംബൈ സ്വദേശികളെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു.  ജോലി ചെയ്​ത സ്​ഥാപനം കള്ളക്കേസിൽ പടുത്തിയ മുംബൈ സ്വദേശികളാണ്​ നീതി ലഭിച്ച്​ നാടണഞ്ഞത്​. മുബൈ സ്വദേശികളായ സഹദാദ് അൻസാരിയും സെയ്ദ് നൂറുല്ലയും റിയാദിലെ മലാസിൽ യു.പി സ്വദേശികളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു ട്രാവൽസിൽ  വര്‍ഷങ്ങളായി  ജോലി ചെയ്തു വരികയായിരുന്നു.

സർക്കാർ അനുമതിയോടെ  വിസകച്ചവടവും  നേപ്പാൾ, പാക്കിസ്ഥാൻ,  ബംഗ്ലാദേശ്,  ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന്​ തൊഴിലാളികളെ റിക്രൂട്ട്​മ​​െൻറ ്​ നടത്തുകയുമാണ് സ്​ഥാപനം ചെയ്തിരുന്നത്.  ദിവസവും ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്നു. പണം ബാങ്കിൽ  നിക്ഷേപിക്കുന്നതിന് പകരം ജോലി ചെയ്യുന്നവരുടെ വീട്ടിൽ സൂക്ഷിക്കയാണ് ചെയ്തിരുന്നത്. കമ്പനിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ മുംബൈ  സ്വദേശികളോട് അവരുടെ കുടുംബത്തെ കൊണ്ടുവരാൻ കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. അതിനു വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.  കുടുംബങ്ങൾ എത്തിയ  ശേഷം കമ്പനിയിൽ വരുന്ന പണം ബാഗിൽ നിറച്ച്​ ഇവരുടെ റൂമിൽ സൂക്ഷിക്കാൻ നിർബന്ധിച്ചു. ഇതിൽ ദുരൂഹത തോന്നിയ സഹദാദ് അൻസാരിയുടെ ഭാര്യ സന അൻസാരി പൊലീസ് ഓഫീസർ കൂടിയായ ത​​​െൻറ പിതാവിനെ വിവരം അറിയിച്ചു.

അദ്ദേഹത്തി​​​െൻറ നിർദേശപ്രകാരം ഇവർ പണം തങ്ങളുടെ പക്കൽ സൂക്ഷിക്കാൻ കഴിയില്ല എന്ന് കമ്പനി ഉടമസ്ഥരായ യു.പി സ്വദേശികളോട് പറഞ്ഞു. കൂടാതെ തങ്ങൾക്ക് തുടർന്ന് ജോലി ചെയ്യാൻ താൽപര്യമില്ല, നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ച കമ്പനി മുതലാളിമാര്‍ ഉടനെ രണ്ട് പേരെയും ഒരു മുറിയിൽ അടച്ചുപൂട്ടി. മും​ൈബയിലെ കമ്പനി ജനറൽ മാനേജരായ വനിതയെ വിളിച്ചു വരുത്തി. അതിനു ശേഷം നൂറുല്ലയുടെയും  അൻസാരിയുടെയും ഭാര്യമാരെ കമ്പനിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു അവരുടെ മുൻപിൽ വെച്ച് ഭർത്താക്കന്മാരെ അതിക്രൂരമായി മർദിച്ചു. രണ്ട് ലക്ഷം  റിയാൽ വീതം രണ്ട് പേരും കമ്പനിയിൽ നിന്ന്​ കടം വാങ്ങിയിട്ടുണ്ട് എന്നെഴുതി വിരലടയാളം പതിപ്പിക്കുകയും ചെയ്ത്​ വിട്ടയച്ചു.ഓർക്കാപുറത്തുണ്ടായ സംഭവങ്ങളില്‍ പതറിപ്പോയ നാലുപേരും ഉടനെ എംബസിയിലെത്തി വിവരങ്ങൾ അറിയിച്ചു.

എംബസിയിൽ നിന്ന്​ ലഭിച്ച വിവരമനുസരിച്ച്​  ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡൻറ്​ അയൂബ് കരൂപ്പടന്ന, കെ.കെ സാമുവൽ സോണി കുട്ടനാട് എന്നിവർ വിഷയത്തില്‍ ഇടപെട്ടു. ട്രാവൽസിനെതിരെ നിയമപരമായ  നടപടികൾ കൈകൊണ്ടു. ഉത്തർപ്രദേശുകാരനായ കമ്പനി മുതലാളിമാരുമായും സംസാരിച്ചു. 

ആദ്യം ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ച ഇവര്‍  നിയമപരമായ ഇടപെടലുകള്‍ ഉണ്ടായതോടെസമ്മർദത്തിലാവുകയായിരുന്നു എന്ന്​ അയൂബ്​ കരുപടന്ന പറഞ്ഞു. മലാസ് പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍പെട്ട സ്​ഥാപനം ഷിഫ പൊലീസിലാണ്​ മുംബൈ സ്വദേശികൾക്കെതിരെ കേസ് ഫയൽ ചെയ്​തിരുന്നത്​. 
കമ്പനി അധികൃതരുടെ തട്ടിപ്പും ഗുണ്ടായിസവും ബോധ്യപ്പെട്ട പൊലീസ് മുബൈ സ്വദേശികളുടെ പേരിലുള്ള കള്ള കേസ് തള്ളി. ഏഴു ദിവസം കൊണ്ട് കേസ്​ പരിഹരിക്കുകയും മുംബൈക്കാരായ കുടുംബങ്ങളെ എക്സിറ്റിൽ നാട്ടിലേക്ക് അയക്കുകയും ചെയ്തു. കേസിൽ  മലസ് പൊലീസ് മേധാവിയും, ഷിഫ പോലീസ് മേധാവിയും പരിപൂർണമായ സഹായങ്ങൾ നൽകിയതായി ചാരിറ്റി ഓഫ് പ്രവാസി മലയാളി  പ്രവര്‍ത്തകര്‍ അറിയിച്ചു. വലിയ കുരുക്കില്‍ നിന്ന് തങ്ങളെ രക്ഷപ്പെടുത്തിയതിന് പ്രത്യേക നന്ദി പറഞ്ഞ് മുബൈ സ്വദേശികള്‍ നാട്ടിലേക്ക് തിരിച്ചു.

Tags:    
News Summary - riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.