ഹ​റ​മു​ക​ളി​ൽ സ​ജീ​വ​മാ​യി റെ​ഡ് ക്ര​സ​ൻ​റി​െൻറ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ

റ​മ​ദാ​നി​ൽ ഇ​രു​ഹ​റ​മു​ക​ളി​ൽ ക​രു​ത​ലാ​യ​ത്​ റെ​ഡ് ക്ര​സ​ൻ​റ്​ പ്ര​വ​ർ​ത്ത​ക​ർ

മ​ദീ​ന: റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റ​മി​ലും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലും എ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി റെ​ഡ് ക്ര​സ​ൻ​റി​െൻറ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ചു.

ഇ​രു ഹ​റ​മു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സേ​വ​നം ന​ൽ​കാ​ൻ അ​തോ​റി​റ്റി​യു​ടെ മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു.

ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും രാ​ത്രി ന​മ​സ്കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ലു​ള്ള വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ കാ​ൽ​ന​ട​യാ​യി പ​ട്രോ​ളി​ങ് ന​ട​ത്തി​യെ​ന്നും ഇ​തി​നാ​യി വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു​വെ​ച്ചും സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, റ​മ​ദാ​നി​ലെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കാ​നി​ട​യു​ള്ള​തി​നാ​ൽ മ​ക്ക​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലും ആ​ക്സ​സ് പോ​യി​ന്റു​ക​ളി​ലും റോ​ഡ് സു​ര​ക്ഷാ സേ​ന പ​രി​ശോ​ധ​ന​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​വി​ധ ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഇ​രു ഹ​റ​മു​ക​ളി​ലും സ​ന്ന​ദ്ധ​സേ​വ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ കാ​ര്യ​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി റെ​ഡ് ക്ര​സ​ന്റ് അ​തോ​റി​റ്റി വി​പു​ല സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന​ത്.

Tags:    
News Summary - Red Crescent workers face hardships during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.