റി​യാ​ദ്​ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ ച​ട​ങ്ങ്​ സൗ​ദി ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം

റി​യാ​ദ്: പു​തു​താ​യി തെര​ഞ്ഞെ​ടു​ത്ത സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ബ​ത്ഹ ഡി ​പാ​ല​സ് (ഡി​മോ​റ) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 11 വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും ഈ ​വ​ർ​ഷം ഡി​സം​ബ​ർ 15ന് ​പൂ​ർ​ത്തി​യാ​വു​ന്ന കാ​മ്പ​യി​നി​ൽ ഒ​രു ല​ക്ഷം അം​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നാ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​മോ​ൻ കാ​ക്കി​യ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് നി​ർ​മി​ക്കു​ന്ന സൗ​ദി കെ.​എം.​സി.​സി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​​ന്റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ജ​നു​വ​രി ആ​ദ്യ​വാ​രം ന​ട​ക്കു​മെ​ന്നും അ​റി​യി​ച്ചു. കു​ഞ്ഞി​മോ​ൻ കാ​ക്കി​യ​ക്ക് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​പ​ഹാ​രം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ടി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര​യും വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി.​കെ. മു​ഹ​മ്മ​ദി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ട​വും ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ലി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്തും ഉ​പ​ഹാ​രം കൈ​മാ​റി.

ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​കെ. കോ​യാ​മു ഹാ​ജി​യെ അ​ഷ്‌​റ​ഫ്‌ ക​ല്പ​ക​ഞ്ചേ​രി​യും ക​ലാ​കാ​യി​ക സ​മി​തി ക​ൺ​വീ​ന​ർ മൊ​യ്തീ​ൻ​കു​ട്ടി പൊ​ന്മ​ള​യെ മ​ജീ​ദ് പ​യ്യ​ന്നൂ​രും ആ​ദ​രി​ച്ചു. റി​യാ​ദ് താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​ർ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, സി.​പി. മു​സ്ത​ഫ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട്, ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്‌, വി.​കെ. മു​ഹ​മ്മ​ദ്‌, കെ.​കെ. കോ​യാ​മു ഹാ​ജി, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, മൊ​യ്തീ​ൻ കു​ട്ടി പൊ​ന്മ​ള, സ​ത്താ​ർ താ​മ​ര​ത്ത്, മു​ഷ്​​താ​ഖ് കൊ​ടി​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ബീ​ർ ഫൈ​സി ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം ന​ന്ദി​യും പ​റ​ഞ്ഞു. നാ​സ​ർ മാ​ങ്കാ​വ്, അ​ഡ്വ. അ​നീ​ർ ബാ​ബു, ക​ബീ​ർ വൈ​ല​ത്തൂ​ർ, മാ​മു​ക്കോ​യ ത​റ​മ്മ​ൽ, റ​ഫീ​ഖ് മ​ഞ്ചേ​രി, ഷം​സു പെ​രു​മ്പ​ട്ട, ഷ​മീ​ർ പ​റ​മ്പ​ത്ത്, ഷാ​ഫി തു​വ്വൂ​ർ, സി​റാ​ജ് മേ​ട​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - reception to Saudi KMCC National Committee Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.