അ​ഡ്വ. ഷ​മീ​ർ ക​ണ്ണ​മം​ഗ​ല​ത്തി​ന് ജീ​സാ​ൻ ബി​ഷ ബെ​സ്​​റ്റ്​ വേ

​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

അ​ഡ്വ. ഷ​മീ​ർ ക​ണ്ണ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

ജീ​സാ​ൻ: ബി​ഷ ബെ​സ്റ്റ് വേ ​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ ക​ണ്ണ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ 'ബെ​സ്റ്റ് വേ' ​അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും, പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ന​ട​ത്തി. ബെ​സ്റ്റ് വേ ​നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ്റ് അ​സ്‌​ലം പാ​ല​ത്ത് അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണോ​ദ്‌​ഘാ​ട​നം ന​ട​ത്തി. അ​ഡ്വ. ഷ​മീ​ർ സ്വീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളെ​യാ​ണ് സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ച്ച് ക​ണ്ടു​മു​ട്ടി​യ​തെ​ന്നും ത​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ജീ​വ​കാ​രു​ണ്യ സേ​വ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും സു​മ​ന​സ്സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സേ​വ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ പ്ര​വാ​സ ലോ​ക​ത്ത് ഇ​നി​യും ധാ​രാ​ളം അ​വ​സ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബെ​സ്റ്റ് വേ ​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ദ്ദ, അ​ബ​ഹ, ബി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ ഏ​റെ അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ബെ​സ്റ്റ് വേ ​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ബി​ഷ ഏ​രി​യ പ്ര​സി​ഡ​ൻ്റ് ഈ​ശോ കു​ര്യ​ൻ പ​ള്ളി​പീ​ടി​ക​യി​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ന്നാ​സ​ർ ക​ല​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - reception to Adv. Shameer Kannamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.