റിയാദ് സന്ദർശനത്തിനെത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാറിനെ ഒ.ഐ.സി.സി കോഴിക്കോട് ജില്ല ഭാരവാഹികൾ സ്വീകരിക്കുന്നു
കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് കെ.പ്രവീൺ കുമാറിന് റിയാദിൽ സ്വീകരണം
റിയാദ്: കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാറിന് റിയാദ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല ഭാരവാഹികൾ സ്വീകരണം നൽകി. ജില്ല കമ്മിറ്റി റിയാദിൽ സംഘടിപ്പിക്കുന്ന ‘കുടുംബോത്സവം 2024’ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
ജില്ല പ്രസിഡൻറ് എം.ടി. ഹർഷാദിെൻറ നേതൃത്വത്തിൽ ബൊക്കെ നൽകി സ്വീകരിച്ചു. ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹികളായ റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, റഫീഖ് എരഞ്ഞിമാവ്, നയീം കുറ്റ്യാടി, മജു സിവിൽ സ്റ്റേഷൻ, സഫാദ് അത്തോളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.