അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി ജന. സെക്ര. അഷ്റഫ് അമ്പലക്കടവിനെ ജിദ്ദ അഷ്റഫ് കൂട്ടായ്മ പൊന്നാടയണിയിക്കുന്നു
അഷ്റഫ് അമ്പലക്കടവിന് സ്വീകരണം
ദമ്മാം: ഉംറ നിർവഹിക്കാനെത്തിയ അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അമ്പലക്കടവിനെ ജിദ്ദ അഷ്റഫ് കൂട്ടായ്മ പൊന്നാടയണിയിച്ചു.
പരിപാടിയിൽ അഷ്റഫ് കൂട്ടായ്മ സൗദി പ്രസിഡൻറ് അഷ്റഫ് ബാപ്പു മഞ്ചേരി, വൈസ് പ്രസിഡൻറ് അഷ്റഫ് പുത്തംപള്ളി, അഷ്റഫ് അൽ റയാൻ, അഷ്റഫ് മുണ്ടക്കോട്, അഷ്റഫ് വരിക്കോടൻ, അഷ്റഫ് യൂനിവേഴ്സിറ്റി, അഷ്റഫ് അവാസ്, അഷ്റഫ് പാലാഴി, അഷ്റഫ് ചിരട്ടമല, അഷ്റഫ് നീറ്റിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസിഡൻറ് ബാപ്പു മഞ്ചേരി അധ്യക്ഷത വഹിച്ചു. അഷ്റഫ് പുത്തംപള്ളി, അഷ്റഫ് വരിക്കോടൻ എന്നിവർ സംസാരിച്ചു. അഷ്റഫ് അൽ റയാൻ സ്വാഗതവും അഷ്റഫ് യൂനിവേഴ്സിറ്റി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.