ഖുർആൻ മത്സരാർഥികൾ മക്കയിലെ ക്ലോക്ക് ടവർ സന്ദർശിച്ചപ്പോൾ
ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിനെത്തിയവർ മക്ക ഹറമിലെ ക്ലോക്ക് ടവർ മ്യൂസിയം സന്ദർശിച്ചു. ടവറിന്റെ ബാൽക്കണിയിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. മ്യൂസിയത്തിൽ പ്രദർശിപ്പിച്ച വസ്തുക്കൾ മത്സരാർഥികൾ കണ്ടു. വിവിധ മേഖലകളിൽ ഇസ്ലാമിനും മുസ്ലിംകൾക്കും ഉപകാരപ്രദമായ വിജ്ഞാനം നൽകുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും സൗദി അറേബ്യ കാണിക്കുന്ന താൽപര്യത്തെ മത്സരാർഥികൾ അഭിനന്ദിച്ചു. മ്യൂസിയത്തിൽ കണ്ടതിനെ അവർ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള 117 രാജ്യങ്ങളിൽനിന്നുള്ള 166 പേരാണ് മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിനെത്തിയത്. വരുംദിവസങ്ങളിൽ മക്കയിലേയും മദീനയിലേയും ചരിത്രപ്രധാന പ്രദേശങ്ങളും മത്സരാർഥികൾ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.