ജിദ്ദ: ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതോടെ യു.എ.ഇയിൽ കുടുങ്ങിയ നൂറുകണക്കിന് പ്രവാസി യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഐ.സി.എഫ് ആവശ്യപ്പെട്ടു. ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ അവധിക്ക് നാട്ടിലെത്തിയശേഷം തിരിച്ചുവരുന്നതിനായി രണ്ടാഴ്ച യു.എ.ഇയിൽ തങ്ങിയ ശേഷമായിരുന്നു സൗദിയിലേക്ക് മടങ്ങിയിരുന്നത്.
യാത്രക്കാരിൽ പലരും 15 ദിവസത്തെ പാക്കേജിലാണ് യു.എ.ഇയിൽ എത്തിയത്. അത് കഴിയുന്നതോടെ പലർക്കും അത്യാവശ്യ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. ഐ.സി.എഫിെൻറ കീഴിൽ ആരംഭിച്ച ഹെൽപ് ഡെസ്ക്കിൽ 24 മണിക്കൂറിനകം 400ൽപരം അന്വേഷണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് വിഷയത്തിെൻറ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തുന്നുണ്ട്. താമസ സൗകര്യം, ഭക്ഷണം, മരുന്ന് എന്നിവക്ക് പലരും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിലവിൽ ഒരാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയതെങ്കിലും വീണ്ടും ദീർഘിപ്പിക്കാൻ സാധ്യത ഉള്ളതിനാൽ ഈ വിഷയത്തിൽ അടിയന്തിരമായി സർക്കാറിെൻറ ഇടപെടൽ ആവശ്യമാണെന്ന് കത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.