പ്രേമൻ
അബ്ഹ: ഖമീസ് മുശൈത്ത് -നജ്റാൻ റൂട്ടിലെ ദഹ്റാൻ ജനൂബിൽ ഹൃദയാഘാതംമൂലം മരിച്ച തൃശൂർ മുല്ലശ്ശേരി സ്വദേശി പ്രേമന്റെ (51) മൃതദേഹം ദഹ്റാൻ ജുനൂബിൽ സംസ്കരിച്ചു. 19 വർഷമായി വാഹന പെയിന്റിങ് ജോലി ചെയ്തുവരുകയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് മരിച്ചത്. അസീർ പ്രവാസി സംഘം ദഹ്റാൻ സനാഇയ്യ യൂനിറ്റ് അംഗമായിരുന്നു. ബിനിയാണ് ഭാര്യ. ഇന്ദു, പ്രനീഷ് എന്നിവർ മക്കളാണ്.
മൃതദേഹത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അസീർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ഷാജഹാൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഹാരിസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവാബ് ഖാൻ, നൂറുദ്ദീൻ, സറാത്ത ബൈദ ഏരിയ കമ്മിറ്റി അംഗങ്ങളായ മൈക്കിൾ രാജൻ, ഗിരീഷ്, യൂസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.