ജിദ്ദ: ജിദ്ദയിലെ കൊല്ലം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമത്തിന്റെ 15ാമത് വാർഷികം ജൂൺ രണ്ടിന് നടക്കും."സ്നേഹപൂർവ്വം കൊല്ലം" എന്ന പേരിൽ ജിദ്ദ ബാനി മാലിക്കിലുള്ള എലൈറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ അഫ്‌സലിനൊപ്പം റിയാദിൽ നിന്നും മീഡിയ വൺ പതിനാലാം രാവ് ഫെയിം ഹിബ അബ്ദുൽ സലാമും ചേരുന്നു.
കൂടാതെ ജിദ്ദയിലെ കലാസ്നേഹികൾക്കുവേണ്ടി കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നിൽ ജിദ്ദയിലെ മറ്റു പ്രമുഖ ഗായകരും അണിനിരക്കും. തുടർന്ന് ജിദ്ദയിലെ പ്രശസ്ത നൃത്ത അധ്യാപിക പുഷ്പ സുരേഷ് അണിയിച്ചൊരുക്കുന്ന ക്ലാസിക്കൽ ഡാൻസ്, മറ്റു പ്രശസ്തരായ കൊറിയോഗ്രാഫേഴ്സ് ചിട്ടപ്പെടുത്തുന്ന സിനിമാറ്റിക് ഡാൻസുകൾ, വേണു പിള്ള സംവിധാനം ചെയുന്ന വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ പ്രൊക്രൂസ്റ്റസ് എന്ന കവിതയുടെ ആവിഷ്കാരം എന്നിവയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.