ജിദ്ദ: ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് സൗദി അറേബ്യ അമ്പത് ദശലക്ഷം ഡോളര്‍ സഹായം നല്‍കും. ഇതിനായി ധാരണാപത്രം റിയാദില്‍ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയുമായാണ് കരാര്‍ ഒപ്പിട്ടത്. കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രവും ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയും സഹകരിച്ചാണ് പദ്ധതി. നേരത്തെ അഭയാര്‍ഥി ഏജന്‍സിക്കുള്ള സഹായം അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. 20 ദശലക്ഷം ഡോളറാണ് അമേരിക്ക നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെയാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്. റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കിങ് സല്‍മാന്‍ റിലീഫ് സെൻറര്‍ മേധാവി അബ്ദുല്ല അല്‍ റബീഅ കരാറില്‍ ഒപ്പുവെച്ചു. ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി പ്രതിനിധിയാണ് കരാര്‍ ഏറ്റുവാങ്ങിയത്. അടുത്ത വര്‍ഷത്തേക്കുള്ള സൗദി വിദേശകാര്യനയത്തില്‍ പ്രഥമ പരിഗണന ഫലസ്തീന്‍ വിഷയത്തിനാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.