റിയാദ്: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യ ഉൾപ്പെടെ രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ച ഉൽപാ ദന നിയന്ത്രണം 2019 അവസാനം വരെ തുടർന്നേക്കുമെന്ന് സൗദി ഊർജ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വിപണിയിൽ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ള സാഹചര്യത്തിലാണ് ഈ നീക്കമെന്നും മന്ത്രി വിശദീകരിച്ചു. ഒപെക് കൂട്ടായ്മയിലെ ചില ഊർജ മന്ത്രിമാർ അസർ ബൈജാനിലെ ബാകുവിൽ ഒത്തുചേർന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രമുഖ ഉൽപാദക രാജ്യങ്ങളായ ഇറാൻ, വെനിസുല എന്നിവക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം വിപണിയിൽ എണ്ണ സ്റ്റോക്ക് കുറയാൻ കരണമായിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം 2019 മധ്യത്തിലാണ് എടുക്കുക. ജൂൺ മാസത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾക്ക് ഉചിതമായ തീരുമാനത്തിലെത്താനാവുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.