ഫലസ്​തീൻ: ജുമുഅ ഖുതുബയിൽ മക്ക ഇമാമി​െൻറ കണ്​ഠമിടറി

മക്ക: ജുമുഅ പ്രസംഗത്തിനിടെ ഫലസ്​തീൻ ജനതക്ക്​ വേണ്ടി പ്രാർഥിക്കവേ മക്ക ഹറം ഇമാമി​െൻറ കണ്​ഠമിടറി. ഫലസ്​തീൻ ജനതയുടെ​ വിജയത്തിനും അൽഅഖ്‌സയുടെ മോചനത്തിനും വേണ്ടി പ്രാർഥന ഉരുവിടവേയാണ്​ ഇമാം ശൈഖ്​ ഉസാമ ഖയ്യാത്ത് ഗദ്​ഗദ കണ്​ഠനായത്​. ​ഫലസ്​തീൻ ജനത​ക്ക്​ വിജയമുണ്ടാകാനും അൽഅഖ്‌സ പള്ളിയുടെ മോചനത്തിനും വേണ്ടി കണ്ണീരോടെയാണ്​ ദൈവത്തോട് പ്രാർഥിച്ചത്​.

ദൈവമേ, അൽഅഖ്സ പള്ളിയെ മോചിപ്പിക്കേണമേ, ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങൾക്ക് വിജയം നൽകേണമേ, നീ അവർക്ക്​ സഹായിയും പിന്തുണയുമായി അവരോടൊപ്പം ഉണ്ടായിരിക്കണമേ എന്നായിരുന്നു പ്രാർഥന.

Tags:    
News Summary - Palestine: Makkah Imam's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.