റിയാദ്: കിങ് അബ്ദുൽ അസീസ് മൂന്നാമത് ഒട്ടകമേള മത്സരം സമാപന സമ്മേളനം സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ശനിയ ാഴ്ച ഉച്ചക്ക് ശേഷം സയാഇദ് ജനൂബിയയിലെത്തിയ സൽമാൻ രാജാവിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, റിയാദ് ഡെ പ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, ഒട്ടക ക്ലബ് ഭരണ സമിതി അധ്യക്ഷൻ ഫഹദ് ബിൻ ഫലാഹ് എന്നിവർ സ്വീകരിച്ചു.
വിവിധ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിജയികൾക്കുള്ള സമ്മാനദാനം സൽമാൻ രാജാവ് നിർവഹിച്ചു. കുവൈത്ത് കിരീടാവകാശി ൈശഖ് നവാഫ് അൽഅഹ്മദ് അൽജാബിർ, കിർഗിസ്ഥാൻ പ്രധാനമന്ത്രി ആബൽഗാസീവ് മുഹമ്മദ്, ദുബൈ കിരിടാവകാശി ശൈഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ബഹ്റൈൻ രാജാവിെൻറ പ്രതിനിധി ശൈഖ് നാസ്വിർ ബിൻ ഹമദ് ആലു ഖലീഫ, ഒമാൻ സ്പോർട്സ് മന്ത്രി ശൈഖ് സഅദ് മുഹമ്മദ് അൽസഅദി തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.