ജിദ്ദ: സൗദി ജർമൻ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹദീയ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് തിരുവാതിര, ഗ്രൂപ് ഡാൻസ്, സംഗീതാലാപനം, മോണോ ആക്ട് തുടങ്ങി വിവിധ കലാപരിപാടികളും വടംവലി ഉൾപ്പെടെ ഇൻഡോർ ഗെയിമുകളും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ജിൻസൺ, അഖില, അനിൽ, ഹാഷിഫ്, അമൃത, പൂജ, അജീഷ്, അശ്വതി, ജുബി, റോബിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസ്കർ ഹുസൈൻ നന്ദി പറഞ്ഞു. ആശുപത്രിയിലെ മലയാളി സ്റ്റാഫുകളോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരും ഓണാഘോഷത്തിൽ പങ്കെടുത്തത് നവ്യാനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.