ഒ.ഐ.സി.സി പാണ്ടിക്കാട് സൗദി നാഷനൽ കമ്മിറ്റി രാജീവ് ഗാന്ധി കർമപുരസ്കാര വിതരണം
റിയാദ്: ഒ.ഐ.സി.സി പാണ്ടിക്കാട് സൗദി നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ 2021ലെ രാജീവ് ഗാന്ധി കർമപുരസ്കാരത്തിന് ലഹരിവിരുദ്ധ സന്ദേശവുമായി പാണ്ടിക്കാട് നിന്ന് ഗോവയിലേക്ക് സൈക്കിൾ യാത്ര നടത്തിയ പൊറ്റയിൽ മർവാൻ, പീച്ചമണ്ണിൽ ശാമിൽ എന്നീ വിദ്യാർഥികൾ അർഹരായി. പാണ്ടിക്കാട് നടന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു. ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹി ഖാലിദ് പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡൻറ് റാബിയത്തും വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കബീർ മാസ്റ്ററും ജേതാക്കൾക്ക് മെമേൻറാ നൽകി.
മുൻ മണ്ഡലം പ്രസിഡന്റ് മജീദ് മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറി രോഹിൽ നാഥ് എന്നിവർ കാഷ് അവാർഡ് വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് നാസർ പുതിക്കുന്നൻ ആമുഖപ്രസംഗം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സദഖത്ത്, പ്രേമലത, ഗിരീഷ് ബാബു, ബ്ലോക്ക് അംഗം കുരിക്കൾ മുത്തു, ആസാദ് തമ്പാനങ്ങാടി, കുഞ്ഞാണി എന്നിവർ ആശംസനേർന്നു. മുനീർ, കെ.ടി. അൻവർ, നാസർ അഞ്ചില്ലൻ, അബ്ദു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അൽതാഫ് സ്വാഗതവും മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു. എല്ലാവർഷവും രാജീവ് ഗാന്ധി കർമപുരസ്കാരം നൽകുമെന്ന് ഭാരവാഹികളായ പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ജനറൽ സെക്രട്ടറിമാരായ അമീർ പട്ടണത്ത്, എ.ടി. അൻവർ, ട്രഷറർ ബിജു ചെമ്പ്രശ്ശേരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.