നാട്ടിലേക്ക് മടങ്ങുന്ന അനീഷ ആരിഫിന് മക്ക ഒ.ഐ.സി.സി നൽകിയ യാത്രയയപ്പ്
മക്ക: സൗദി ആരോഗ്യമന്ത്രാലയത്തിൽ 10 വർഷത്തെ സേവനത്തിനുശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മക്ക ഒ.ഐ.സി.സി മെഡിക്കൽ വിങ് കോഓഡിനേറ്റർ അനീഷ ആരിഫിന് മക്ക സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഹറമിൽ ക്രയിൻ തകർന്നുവീണപ്പോഴും മിനായിലെ ദുരന്തസമയത്തും മക്ക ശീശാ ആശുപത്രി കേന്ദ്രീകരിച്ച് ഒ.ഐ.സി.സിയുടെ സേവനപ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിൽ അനീഷയുടെ പങ്ക് പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അനുസ്മരിച്ചു.
മക്ക അസ്സീസിയയിൽ കൂടിയ യോഗത്തിൽ ഷാജി ചുനക്കര ഓർമഫലകം സമ്മാനിച്ചു. സാക്കിർ കൊടുവള്ളി, റഷീദ് ബിൻസാഗർ, ജെസിൻ കരുനാഗപ്പള്ളി, നൗഷാദ് പെരുന്തല്ലൂർ, സലീം കണ്ണനംകുഴി, ജുനൈദ്, ഹബീബ് കോഴിക്കോട്, ഇഖ്ബാൽ, ജിബിൻ സമദ് കൊച്ചി, ഷംനാസു അടിവാട്, നൗഷാദ് എടക്കര, മുഹമ്മദ് ഷാ കൊല്ലം, നിസ നിസാം, ഷംല ഷംനാസ്, നസ്രിയ ജിബിൻ, ശബാന ഷാനിയാസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ വിങ് ഇൻചാർജ് നിസാം കായംകുളം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.