ജിദ്ദ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപകദിനം പ്രസിഡന്റ് കെ.ടി.എ. മുനീർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ജിദ്ദ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 138ാം സ്ഥാപകദിനം ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. കോൺഗ്രസിനെ ആരു തകർക്കാൻ ശ്രമിച്ചാലും ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചുവരുമെന്നും അതിന്റെ അലയൊലികളാണ് ജോഡോ യാത്രയിലൂടെ ഇന്ത്യയൊട്ടുക്കും പ്രകടമാവുന്നതെന്നും അധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ.ടി.എ. മുനീർ പറഞ്ഞു.
ചടങ്ങിൽ ഇഖ്ബാൽ പൊക്കുന്നു, നൗഷാദ് അടൂർ, അലി തേക്കുതോട്, മുജീബ് മൂത്തേടത്ത്, അസ്ഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, അഷ്റഫ് വടക്കേകാട്, പ്രിൻസാദ് കോഴിക്കോട്, റഫീഖ് മൂസ ഇരിക്കൂർ, ഉസ്മാൻ കുണ്ടുകാവിൽ, രാധാകൃഷ്ണൻ കാവുബായ്, സിദ്ദീഖ് പുല്ലങ്കോട്, സമീർ നദ്വി കുറ്റിച്ചൽ, ഗഫൂർ വണ്ടൂർ, മജീദ് കോഴിക്കോട്, ബഷീർ പരുത്തികുന്നൻ, ഷിനു ജമാൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.