റീഎൻട്രി, എക്​സിറ്റ്​ വിസകളുള്ളവർക്ക് നാട്ടിൽ പോകാൻ പുതിയ സംവിധാനം ‘ഔദ’

ജിദ്ദ: എക്​സിറ്റ്​ റീ എൻട്രി, എക്​സിറ്റ്​ വിസകളുള്ളവർക്ക്​ തങ്ങളുടെ രാജ്യങ്ങളി​ലേക്ക്​ മടങ്ങാൻ സൗദി ആഭ്യന്ത ര മന്ത്രാലയം ‘ഔദ’ എന്ന പേരിൽ പുതിയ സംവിധാനമൊരുക്കി. തീർത്തും ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ​ നാട്ടിൽ പോക ണമെന്നുള്ളവർക്ക്​ ഉപയോഗിക്കാനുള്ള സംവിധാനമാണിത്​.

സൽമാൻ രാജാവി​​െൻറ നിർദേശത്തെ തുടർന്നാണ്​ ഇൗ പദ്ധതി ക്ക്​ തുടക്കം കുറിച്ചത്​. ഇതിൽ അപേക്ഷിക്കേണ്ടത്​ ജവാസത്തി​​െൻറ ‘അബ്​ഷിർ’ വഴിയാണ്.​ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്​​ ഇൗ സംവിധാനമെന്നും മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.

അപേക്ഷ കിട്ടിയാൽ അത്​ പരിശോധിച്ച്​ യാത്രക്കുള്ള നടപടി സ്വീകരിക്കും. ​അപേക്ഷ സ്വീകരിച്ചാൽ യാത്രയുടെ തിയതി, ടിക്കറ്റ്​ നമ്പർ, ബുക്കിങ്​ വിവരങ്ങൾ എന്നിവ വ്യക്​തമാക്കി കൊണ്ടുള്ള സന്ദേശം അപേക്ഷക​​െൻറ മൊബൈൽ നമ്പറിൽ ലഭിക്കും. ഇതനുസരിച്ച്​ അപേക്ഷകന്​ യാത്രക്കുള്ള ഒരുക്കങ്ങൾ നടത്താം.

‘അബ്​ഷിറി’ൽ പ്രവേശിച്ചാൽ ഒൗദ സേവനം ലഭിക്കും. ‘ഒൗദ’ എന്ന ​െഎക്കൺ സെലക്​ട്​ ചെയ്യണം. ശേഷം കാണുന്ന കോളത്തിൽ ഇഖാമ നമ്പർ, ജനന തീയതി, മൊബൈൽ നമ്പർ, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നീ വിവരങ്ങൾ പൂരിപ്പിക്കണം. നിലവിൽ അബ്​ഷിർ പോർട്ടലിൽ അക്കൗണ്ട്​ ഇല്ലാത്തവർക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താം.

റിയാദ്​ കിങ്​ ഖാലിദ്, ജിദ്ദ കിങ്​ അബ്​ദുൽ അസീസ്, മദീന അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്, ദമ്മാം കിങ് ഫഹദ്​ എന്നീ അന്താരാഷ്​ട്ര വിമാനത്താവളങ്ങൾ വഴിയായിരിക്കും യാത്ര. ഇൗ നഗരങ്ങൾക്ക്​ പുറത്തുള്ള വിദേശികൾക്കും ഇൗ സേവനം ലഭിക്കും. അങ്ങനെയുള്ളവരെ തങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്​ഥലങ്ങളിൽ ​വെച്ച്​ ‘ഒൗദ’ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറപ്പെ​ടാൻ നിശ്ചയിച്ച വിമാനത്താവളത്തിലെത്താൻ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി.

Tags:    
News Summary - New System for Reentry and Exit Visa Visitors To Go Native -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.