കല കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ പുതിയ ഓഫിസ് ഉദ്ഘാടന ചടങ്ങിൽ
കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ. അജിത് കുമാർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ പുതിയ ഓഫിസിെൻറയും ഓഡിറ്റോറിയത്തിെൻറയും ഉദ്ഘാടനം മുതിർന്ന അംഗം പി.ആർ. ബാബു നിർവഹിച്ചു. മംഗഫ് ബ്ലോക്ക് നാലിൽ ഷ്രിംബി റസ്റ്റാറൻറിന് എതിർവശത്താണ് പുതിയ ഓഫിസും ഓഡിറ്റോറിയവും. കല കുവൈത്ത് ആക്ടിങ് പ്രസിഡൻറ് ആസഫ് അലി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ. അജിത് കുമാർ, കല മുൻ ഭാരവാഹി ടി.വി. ഹിക്മത്ത്, പ്രോഗ്രസിവ് പ്രഫഷനൽ ഫോറം നിർവാഹക സമിതി അംഗം കെ. വിനോദ്, വനിത വേദി ജോയൻറ് സെക്രട്ടറി പ്രസീത ജിതിൻ, കേരളൈറ്റ്സ് മെഡിക്കൽ ഫോറം പ്രസിഡൻറ് ഗീത സുദർശൻ, ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, മേഖല പ്രസിഡൻറ് പി.ജി. ജ്യോതിഷ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈത്ത് അംഗവും പ്രോഗ്രസിവ് പ്രഫഷനൽ ഫോറം മുൻ ജനറൽ സെക്രട്ടറിയുമായ അനിൽകുമാറിന് കലയുടെയും ബാലവേദിയുടെയും ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി. ഫഹാഹീൽ മേഖല സെക്രട്ടറി രജീഷ് നന്ദി പറഞ്ഞു. ഗാനസന്ധ്യയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.